Logo
Sun, Aug 02, 2026 • 02:40 PM
LIVE TV
Watch

No business videos available

No Middle East videos available

ക്രിസ്റ്റ്യാനോയ്ക്ക് എഐയുടെ കിരീടം ; എഐയുടെ പട്ടികയിൽ റൊണാൾഡോ ഒന്നാമത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 02, 2026
1 min read
SHARE:
SAVE: Login to save

ക്രിസ്റ്റ്യാനോയ്ക്ക് എഐയുടെ കിരീടം ; എഐയുടെ പട്ടികയിൽ റൊണാൾഡോ ഒന്നാമത്

മെക്സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ കായിക താരം ആരെന്ന ചോദ്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എഐയുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

മെക്സിക്കൻ പോഡ്കാസ്റ്റായ 'ഹംബ്രിയാഡോസ്' പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് ഈ ചർച്ചയ്ക്ക് തുടക്കമായത്. ലോകമെമ്പാടുമുള്ള ജനപ്രീതിയുടെ അടിസ്ഥാനത്തിൽ എക്കാലത്തെയും പ്രശസ്തരായ കായിക താരങ്ങളെ റാങ്ക് ചെയ്യാൻ പോഡ്കാസ്റ്റ് എഐയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒന്നാം സ്ഥാനത്ത് എഐ തെരഞ്ഞെടുത്തത്.

ഈ റാങ്കിങ് പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധയിൽപ്പെട്ട ക്രിസ്റ്റ്യാനോ നൽകിയ പ്രതികരണവും ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ഒറ്റ വാക്കിൽ "ഈസി!" എന്നായിരുന്നു താരത്തിന്റെ മറുപടി. ആത്മവിശ്വാസം നിറഞ്ഞ ഈ പ്രതികരണം നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

എഐയുടെ പട്ടികയിൽ ബാസ്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാൻ രണ്ടാം സ്ഥാനത്തും അർജന്റീന ഫുട്ബോൾ താരം ലയണൽ മെസി മൂന്നാം സ്ഥാനത്തുമാണ്. ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ സ്വാധീനവും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അപൂർവമായ സോഷ്യൽ മീഡിയ ജനപ്രീതിയും കണക്കിലെടുത്താണ് എഐ താരത്തെ ഒന്നാം സ്ഥാനത്ത് പരിഗണിച്ചതെന്നാണ് വിശദീകരണം.

ഫുട്ബോളിന് പുറത്തേക്കും വ്യാപിച്ച ക്രിസ്റ്റ്യാനോയുടെ ആഗോള ബ്രാൻഡ് മൂല്യവും ആരാധക പിന്തുണയും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് പുതിയ റാങ്കിങ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാം, എക്സ്, ത്രെഡ്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം, എഐയുടെ ഈ റാങ്കിങ് കായിക ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും ജനപ്രീതിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10