Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍': ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവർത്തകർ

'ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍': ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവർത്തകർ

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. പോലീസ് ബസില്‍ കയറുന്നതിന് മുന്‍പായി പ്രതികള്‍ മുഷ്ടി ചുരുട്ടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ക്ക് തിരികെ അഭിവാദ്യം നല്‍കി.

'അഭിവാദ്യങ്ങള്‍ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍', 'ലാല്‍സലാം സഖാക്കളേ', 'കൂടെയുണ്ട് ഞങ്ങളും' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോടതി വളപ്പിന് പുറത്ത് പ്രവര്‍ത്തകര്‍ മുഴക്കിയത്. ബസില്‍ കയറിയതിന് ശേഷവും പ്രതികള്‍ ജനലിലൂടെ പുറത്തുനിന്ന പ്രവര്‍ത്തകര്‍ക്ക് കൈവീശിക്കാണിച്ചു. പ്രാഥമിക നടപടികള്‍ക്കായി എറണാകുളം സബ് ജയിലിലേക്ക് മാറ്റിയ പ്രതികളെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്കാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹര്‍, പത്താം പ്രതി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജുമോന്‍, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in