Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തീര്‍ഥാടകര്‍ക്ക് പുതിയ യാത്രാ സൗകര്യം; വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് എ.സി ബസ് സര്‍വീസ്; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി സി പി ജോൺ

ശബരിമല തീര്‍ഥാടകര്‍ക്ക് പുതിയ യാത്രാ സൗകര്യം; വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് എ.സി ബസ് സര്‍വീസ്; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി സി പി ജോൺ

ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി എയര്‍ കണ്ടീഷന്‍ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് എ.സി ബസില്‍ യാത്ര ചെയ്യാം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 380 മാത്രമാണ് ടിക്കറ്റ് നിരക്ക്. മണ്ഡല -മകര വിളക്ക് തീര്‍ഥാടന കാലം മുഴുവന്‍ ഈ സര്‍വീസ് തുടരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിമാനമാര്‍ഗം എത്തുന്ന തീര്‍ഥാടകര്‍ക്ക് പുറമേ, മറ്റുള്ളവര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്ത് ഈ യാത്രാ സൗകര്യം ഉപയോഗിക്കാനാകും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in