Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ലോക കേരള സഭയ്ക്ക് പകരമായി മികച്ച ഒരു സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 8 ക്ഷേമനിധി ബോര്‍ഡുകള്‍
പൂര്‍ണ്ണമായും തകര്‍ച്ചയില്‍ ആയതായി മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നഷ്ടം വന്നതിനാല്‍ അവര്‍ ക്വട്ടേഷന്‍ പോലും നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് 18 വയസു മുതല്‍ 110 വയസ്സ് വരെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാനുള്ള പുതിയ സ്‌കീം നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് പ്രീമിയം തുകയില്‍ വര്‍ദ്ധന വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ 700 കോടി പിരിഞ്ഞു കിട്ടാനുണ്ടെന്നദ്ദേഹം പറഞ്ഞു. വിമാന കമ്പനികള്‍ പ്രവാസികളെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രവാസി വിഷയം ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു.

Related articles

See all
Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Popular News

കായികമേളയിലെ പുഴു വിവാദം: വീഡിയോ എടുത്ത അധ്യാപകന്‍ അറസ്റ്റില്‍, ഗൂഢാലോചന അന്വേഷിക്കും

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Save your stories

Sign in