Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറമാൻ ഷാജി കുമാർ അന്തരിച്ചു

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറമാൻ ഷാജി കുമാർ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴയില്‍ ദിലീപ് നായകനാകുന്ന 'ഹെനോക്' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മോഹന്‍ലാല്‍ നായകനായ 'പുലിമുരുകന്‍', 'ഒടിയന്‍', 'തുടരും' തുടങ്ങിയ വന്‍ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ഡിസംബറില്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം 'അതിമനോഹരം' എന്ന സിനിമയുടെ ക്യാമറമാനും ഷാജി കുമാറായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ എട്ടുമണിയോടെ സുഹൃത്തിൻ്റെ ഫ്ലാറ്റിലേക്ക് മൃതദേഹം എത്തിക്കും. ഭാര്യ മുന്‍പേ മരണപ്പെട്ടിരുന്നു. രണ്ട് ആണ്‍മക്കളാണ് അദ്ദേഹത്തിനുള്ളത്.

വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായകർക്കൊപ്പം കൂടുതലായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകളെ വലുപ്പ ചെറുപ്പമില്ലാതെ കാണുന്ന ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. ഉത്തമൻ, പകൽപ്പൂരം, പട്ടണത്തിൽ സുന്ദരൻ, നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, കാഥികൻ, തുടരും എന്നിങ്ങനെ നീളുന്നു സിനിമകളുടെ പട്ടിക.



Related articles

See all
Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ് വിധി: 18 പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകാൻ സിബിഐ; കുടുംബവും ഹ...

Popular News

അനധികൃത സ്വത്ത് സമ്പാദനം; കെ. എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in