Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീരേറ്റുപുറത്ത് ഭക്തിസാന്ദ്രമായ ഒരുക്കം: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് നവംബർ 24-ന് തുടക്കം

നീരേറ്റുപുറത്ത് ഭക്തിസാന്ദ്രമായ ഒരുക്കം: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് നവംബർ 24-ന് തുടക്കം

നീരേറ്റുപുറം: മധ്യതിരുവിതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പ്രധാന വിശേഷമായ പൊങ്കാല മഹോത്സവം വൃശ്ചികത്തിലെ കാർത്തിക നക്ഷത്രമായ നവംബർ 24 ചൊവ്വാഴ്ച നടക്കും. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വനിതാ ഭക്തർ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവങ്ങളിലൊന്നാണിത്. പമ്പ, മണിമല നദികളുടെ സംഗമസ്ഥാനമായ നീരേറ്റുപുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൊങ്കാല ദിവസം പുലർച്ചെ നാല് മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഭക്തരുടെ സങ്കടങ്ങളും പ്രാർത്ഥനകളും ദേവിക്ക് മുന്നിൽ സമർപ്പിക്കുന്ന പ്രത്യേക ചടങ്ങ് ക്ഷേത്രത്തിലെ മുഖ്യകാര്യദർശി നിർവഹിക്കും. രാവിലെ ഒൻപത് മണിയോടെ ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പകരുന്ന ദീപം, മുഖ്യകാര്യദർശി ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ഔദ്യോഗിക തുടക്കമാകും.

പണ്ടാര അടുപ്പിൽ തീ പകരുന്നതിന് പിന്നാലെ ക്ഷേത്രപരിസരത്തും കിലോമീറ്ററുകളോളം റോഡരികുകളിലുമായി നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തർ സ്വന്തം അടുപ്പുകളിലേക്ക് തീ പകരും. മൺകലങ്ങളിൽ പച്ചരി, ശർക്കര, തേങ്ങ, നെയ്യ്, കദളിപ്പഴം എന്നിവ ചേർത്താണ് നിവേദ്യം തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 11 മണിയോടെ അഞ്ഞൂറിലധികം വൈദികർ ക്ഷേത്രപരിസരത്തും റോഡരികുകളിലുമുള്ള എല്ലാ പൊങ്കാല കലങ്ങളിലും തീർത്ഥം തളിച്ച് നിവേദ്യം സമർപ്പിക്കുന്നതോടെ പൊങ്കാല ചടങ്ങുകൾ പൂർത്തിയാകും.

വൈകുന്നേരം ക്ഷേത്രത്തിന് മുന്നിൽ ഉയർത്തിയിട്ടുള്ള കൂറ്റൻ കാർത്തിക സ്തംഭത്തിന് തീ കൊളുത്തുന്നതോടെ തിന്മയുടെ മേൽ നന്മ നേടുന്ന വിജയമാണ് ആഘോഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ പഞ്ചവർണ്ണപ്പൊടികൾ കൊണ്ട് ദേവിയുടെ രൂപം വരച്ച് പൂജിക്കുന്ന കളമെഴുത്തും പാട്ടും നടക്കും.

ഉയരമുള്ള തൂണിൽ വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി, പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന കാർത്തിക സ്തംഭത്തെ തിന്മയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. നാട്ടിലെ സകല പാപങ്ങളും കാർത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയോടെ ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലിൽ കിഴക്കോട്ടഭിമുഖമായി ഇരുത്തുകയും, ദേവിയുടെ സാന്നിധ്യത്തിൽ കാർത്തിക സ്തംഭം എരിഞ്ഞമരുകയും ചെയ്യും.


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in