Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന് ഒരുക്കങ്ങൾ തുടങ്ങി

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന് ഒരുക്കങ്ങൾ തുടങ്ങി

ആലപ്പുഴ: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാ ലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര മായ ചക്കുളത്തുകാവിൽ പൊങ്കാല നവംബർ 24 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർത്തൽ നവംബർ 15 ഞായറാഴ്‌ച നടക്കും. നവംബർ 20 ആദ്യ വെള്ളിയാഴ്‌ച ബഹു. ജലസേചനവകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് ക്ഷേത്ര നടയിൽ നിലവറദിപം തെളിയിക്കും.

24 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്‌ണൻ നമ്പൂ തിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ബഹു. സംസ്ഥാന ആഭ്യന്തരം, ജയിൽ, വിജിലൻസ് മന്ത്രി ശ്രീ.രമേശ് ചെന്നി ത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും, കുട്ടനാട് എം.എൽ എ ശ്രീ. റെജി ചെറിയാൻ ആമുഖപ്രഭാഷണവും, മാവേലിക്കര എം.പി. ശ്രീ.കൊടി ക്കുന്നിൽ സുരേഷ് പൊങ്കാലയുടെ സന്ദേശവും, ശ്രീ. മാന്നാർ അബ്‌ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.

11 ന് 500- ൽ അധികം വേദ പണ്‌ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.വൈകിട്ട് 5 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷത യിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബഹു. കേരള നിയമസഭാ സ്‌ിക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യ്യും .

ക്ഷേത്ര മനേജിങ്ങ് ട്രസ്റ്റി & ചീഫ് അഡ്‌മിനിസ്ട്രേറ്റർ മണിക്കൂട്ടൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, രമേശ് ഇള മൺ നമ്പൂതിരി, എന്നിവർ പങ്കെടുത്തു

Related articles

See all
Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Save your stories

Sign in