Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി

മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരത്തിലും ചികിത്സാ ധനസഹായത്തിലും 25 ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കിക്കൊണ്ടുള്ള ഉത്തരവ് വനംവകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയതിന് പിന്നാലെയാണ് ദുരിതബാധിതർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്.

പുതുക്കിയ നിരക്കനുസരിച്ച്, വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷം രൂപയായി ഉയർത്തി. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവർക്ക് 2.5 ലക്ഷം രൂപയും (പഴയത് 2 ലക്ഷം), 60 ശതമാനത്തിലധികം വൈകല്യം സംഭവിച്ചവർക്ക് 3,12,500 രൂപയും (പഴയത് 2.5 ലക്ഷം) ലഭ്യമാകും.

ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് രോഗാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കും. ഒരാഴ്ചയിലധികം ആശുപത്രിവാസം വേണ്ടിവരുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കും. ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന അതീവ ഗുരുതര സാഹചര്യങ്ങളിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചെലവായ യഥാർത്ഥ തുക സി.എം.ഡി.ആർ.എഫിൽ നിന്ന് പൂർണ്ണമായും ലഭ്യമാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Related articles

See all
Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in