കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍: ടെലഗ്രാം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ, ആപ്പിളിനോടും ആപ്പ് നീക്കാൻ നിർദേശം
ഡല്‍ഹി: രാജ്യത്ത് നീറ്റ് മെഡിക്കല്‍ പ്രവേശന പുനപ്പരീക്ഷ നടക്കാനിരിക്കെ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ നീക്കം ചെയ്യാന്‍ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നീറ്റ് പുനപ്പരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് ഈ താല്‍ക്കാലിക നിരോധനം. എന്നാല്‍, ഇത്തരം നിരോധനങ്ങളല്ല, മറിച്ച് അടിസ്ഥാനപരമായ പ്രശ്‌നങ്ങളാണ് പരിഹരിക്കേണ്ടതെന്നും കേന്ദ്ര നടപടി ദശലക്ഷക്കണക്കിന് വരുന്ന സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് വ്യക്തമാക്കി.
നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടു എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചോദ്യപേപ്പര്‍ ചോര്‍ച്ചാ മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു. '
പേപ്പര്‍ ലീക്ക്ഡ് നീറ്റ്', 'റീ-നീറ്റ് 2026', 'പ്രൈവറ്റ് മാഫിയ', 'റീ നീറ്റ് മാഫിയ' തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴി പരീക്ഷാ ചോദ്യപേപ്പറുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും ഇതുവഴി വന്‍തോതില്‍ പണം തട്ടുകയും ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
കൂടുതല്‍ സാഹചര്യം വഷളാകാതിരിക്കാന്‍ ടെലഗ്രാം ആപ്പിലെ മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ജൂണ്‍ 30 വരെ പൂര്‍ണ്ണമായി പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം തന്നെ നീക്കം ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.