Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്; കെ.സുധാകരന്‍ എംപി

ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്; കെ.സുധാകരന്‍ എംപി
തിരുവനന്തപുരം :വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.നേരത്തെ പത്ത് വാര്‍ഡുകളാണ് യുഡിഎഫിന്റെതായി ഉണ്ടായിരുന്നെങ്കില്‍ ഇത്തവണയത് 12 എണ്ണമായി. രണ്ട് വാര്‍ഡുകള്‍ കൂടി യുഡിഎഫിന് സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു. പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍, കോഴിക്കോട് പുറമേരി ഗ്രാമപഞ്ചായത്തുകളിലെ സിപിഎമ്മിന്റെയും എറണാകുളം പായിപ്ര പഞ്ചായത്തിലെ സിപിഐയുടെയും സിറ്റിംഗ് വാര്‍ഡുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. പത്തനംതിട്ട നഗരസഭയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡ് എന്നിവടങ്ങളില്‍ നാമമാത്രമായ വോട്ടുകള്‍ക്കാണ് യുഡിഎഫിന് വിജയം നഷ്ടമായത്. അതേസമയം ഇത്തവണ എല്‍ഡിഎഫിന് മുമ്പുണ്ടായിരുന്നതില്‍ നിന്ന് മൂന്ന് വാര്‍ഡുകള്‍ കുറഞ്ഞു. എല്‍ഡിഎഫിന്റെ ഗ്രാഫ് താഴെക്കാണ്.താഴെത്തട്ടില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും ജനവികാരം എതിരാണെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും വ്യക്തമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.

Related articles

See all
Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Save your stories

Sign in