ചരിത്ര നിമിഷം; ബ്രസീൽ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയിൽ എത്തുന്നു, കൊൽക്കത്തയിൽ സൗഹൃദ മത്സരം
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീൽ ദേശീയ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാനെത്തുന്നു. ഒക്ടോബർ 3ന് കൊൽക്കത്തയിൽ ബ്രസീൽ സൗഹൃദ മത്സരം കളിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായി ബ്രസീലിന്റെ ഈ വരവ് മാറുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് റെക്കോർഡുകളുള്ള ബ്രസീൽ ടീമിനെ ഇന്ത്യൻ മണ്ണിൽ കാണാൻ ആരാധകർക്ക് ലഭിക്കുന്ന അപൂർവ അവസരമാണിത്.
2026ലെ അവസാന ഫിഫ വിൻഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ദേശീയ ടീം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒരു മത്സരം ഇന്ത്യയിലുമാണ് നടക്കുക.
ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലിലും രണ്ടാം മത്സരം സെപ്റ്റംബർ 29ന് ബ്രിസ്ബേനിലുമാണ് നടക്കുന്നത്. ഇതിന് ശേഷമാണ് ഒക്ടോബർ 3ന് കൊൽക്കത്തയിലെ മത്സരം.
പെലെ, റൊണാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പാരമ്പര്യമുള്ള ബ്രസീൽ ടീം ഇന്ത്യൻ മണ്ണിൽ ആദ്യമായി പന്തുതട്ടുമ്പോൾ അത് രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത അനുഭവമാകുമെന്നാണ് പ്രതീക്ഷ.
ബ്രസീലിന്റെ മത്സരം സംഘടിപ്പിക്കുന്നതോടെ കൊൽക്കത്ത വീണ്ടും അന്താരാഷ്ട്ര ഫുട്ബോളിന്റെ പ്രധാന വേദികളിലൊന്നായി മാറും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.