Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഭൗമ' ട്രയിലർ പുറത്തിറങ്ങി; ദുരൂഹതകളുമായി റെജിൻ എസ്. ബാബു ചിത്രം നവംബർ 12-ന് തിയേറ്ററുകളിലേക്ക്

കാടുകളുടെ പശ്ചാത്തലത്തിൽ ദുരൂഹത നിറച്ച് 'ഭൗമ' ട്രയിലർ എത്തി. റെജിൻ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ നവംബർ 12-ന് തിയേറ്ററുകളിൽ.

'ഭൗമ' ട്രയിലർ പുറത്തിറങ്ങി; ദുരൂഹതകളുമായി റെജിൻ എസ്. ബാബു ചിത്രം നവംബർ 12-ന് തിയേറ്ററുകളിലേക്ക്

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്..." - ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ വരികളോടെ 'ഭൗമ' എന്ന പുതിയ ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തു. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിലും ചലച്ചിത്ര ലോകത്തും വലിയ ചർച്ചാവിഷയമായിട്ടുണ്ട്. ട്രയിലറിലെ പ്രധാന സംഭാഷണങ്ങൾ സിനിമയെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. "ഞാനെപ്പോഴും പറയാറില്ലേ..? ഈ ആറു വിരലുകൾ ടീംസൊ സൊക്കെ ഉണ്ടല്ലോ, അതു ദൈവത്തിൻ്റെ മാനുഫാക്ച്ചർ ഡിഫക്‌ട് ഒന്നുമല്ല. നല്ല റെയർ പീസ് ലിമിറ്റഡ് എഡിഷാണു നിങ്ങൾ", "ഒരു ദിവസം രാത്രി ഒന്നരക്ക് അലാം അടിക്കുന്നതു കേട്ടാ ഞാനെഴുന്നേൽക്കുന്നത്... വെളുപ്പിനെ രണ്ടു മണി മുതൽ... അതാരാ... വെളുപ്പിനെ രണ്ടു മണിക്കൊക്കെ ക്ലാസ്സിനു പോകുന്നത്?" തുടങ്ങിയ സംഭാഷണങ്ങളും ദേശീയ മാധ്യമങ്ങൾ കവർ ചെയ്ത വലിയൊരു സംഭവവുമാണ് ട്രയിലറിലുള്ളത്.

ഒരു ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള വലിയ ദുരൂഹതകളാണ് ട്രയിലറിൽ ഉടനീളം കാണാൻ കഴിയുന്നത്. മഞ്ഞുനിറഞ്ഞ പശ്ചാത്തലവും ഇമ്പമാർന്ന ഗാനങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കുമെന്നുറപ്പാണ്. നവമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ തരംഗം സൃഷ്ടിക്കാൻ ട്രയിലറിന് കഴിഞ്ഞിട്ടുണ്ട്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 12-നാണ് തിയേറ്ററുകളിൽ എത്തുന്നത്. കൊച്ചിയിലും പീരുമേട്ടിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറയിൽ പ്രമുഖരായ നിരവധി പേരാണ് പ്രവർത്തിച്ചിരിക്കുന്നത്. റെജിൻ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഡോണി കടമ്മനിട്ടയുടേതാണ്. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സൂരജ്. ഇ. എസ് ആണ് എഡിറ്റിംഗ്. അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. റോണി വെള്ളത്തൂവൽ (മേക്കപ്പ്), ഗോപിക ഉണ്ണികൃഷ്ണൻ (കോസ്റ്റ്യൂം ഡിസൈൻ), അംബ്രു സൈമൺ (ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ), ജിതിൻ എസ് ബാബു (സ്റ്റിൽസ്), ജയദേവൻ ചക്കാടത്ത് (സൗണ്ട് ഡിസൈൻ), രാജാകൃഷ്ണൻ എം. ആർ (ഫൈനൽ മിക്സ്), ലിജു പ്രഭാകർ (കളറിസ്റ്റ്), മാ മി ജോ (പബ്ലിസിറ്റി ഡിസൈൻ), ഒബ്സ്ക്യൂറ എൻ്റെർടൈൻമെന്റ്സ് (ഡിജിറ്റൽ മാർക്കറ്റിംഗ്), കലൈ കിംഗ്സ്റ്റൺ (ആക്ഷൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഡാനിഷ്. കെ. എ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജസ്റ്റിൻ ടോണി തോമസ് പ്രൊഡക്ഷൻ മാനേജറും ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജും പി.ആർ.ഒ വാഴൂർ ജോസുമാണ്.

സാഗർ സൂര്യ, ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ്മ, കാവ്യ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യം, അപർണ്ണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ. പി. നിസ്സ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Popular News

സ്വപ്നങ്ങളും പ്രണയവും ഇഴചേരുന്ന ദൃശ്യവിസ്മയം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്ക്ക് ഗംഭീര...

Save your stories

Sign in