Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമർശം; നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് | VIDEO

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമർശം; നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് | VIDEO
  തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയ നടന്‍ വിനായകനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ സംസ്ഥാനം ദുഃഖാചരണം നടത്തുന്നതിനിടെയാണ് ഇതിനെതിരെ വിനായകന്‍ ഫേസ്ബുക്ക് ലൈവിലെത്തി മോശം പരാമർശങ്ങള്‍ നടത്തിയത്. "ആരാണ് ഉമ്മന്‍ ചാണ്ടി" എന്നു ചോദിച്ചുകൊണ്ടു തുടങ്ങുന്ന വീഡിയോയില്‍ തുടർന്ന് വളരെ മോശമായ രീതിയിലുള്ള പ്രയോഗങ്ങളാണ് ഉള്ളത്. മൂന്നുദിവസവും ഈ വാർത്തയ്ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങള്‍ക്കെതിരെയും വീഡിയോയില്‍ പറയുന്നു. വിനായകന്‍റെ മോശം പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തു. ജനഹൃദയങ്ങളില്‍ ഇടംനേടിയ ജനകീയനായ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ദുഃഖാർത്തരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്‍റെയും വികാരത്തെ വ്രണപ്പെടുത്തിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ സംസ്ഥാന ചെയർമാൻ രജിത്ത് രവീന്ദ്രനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വീഡിയോ തെളിവായി സ്വീകരിച്ച് നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. https://www.facebook.com/rejith.raveendran1/videos/2303207003218985  

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in