Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ന് അത്തം... തിരുവോണത്തിലേക്ക് ഇനി പത്ത് നാള്‍

ഇന്ന് അത്തം... തിരുവോണത്തിലേക്ക് ഇനി പത്ത് നാള്‍
ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ അത്തം നാൾ. മലയാളക്കര തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. കഴിഞ്ഞ രണ്ടു വർഷവും മഹാമാരിയുടെ മൂടുപടം മറച്ച ആഘോഷ നാളുകൾ തിരികെ വരുന്നതിന്‍റെ ആഹ്ലാദമാണ് നാടെങ്ങും. ഏറെ പറഞ്ഞിട്ടും കേട്ടിട്ടും മലയാളിക്ക് മതിവരാത്തൊരു കഥയുണ്ടെങ്കിൽ അത് ഓണ നാളുകളെ കുറിച്ചായിരിക്കും. ദാനശീലനായ ഒരു മഹാരാജാവിന്‍റെ പത്തര മാറ്റുള്ള പ്രജാ സ്നേഹത്തിന്‍റെ പാടി പതിഞ്ഞ ശീലുകളുടെ ഐതിഹ്യ പെരുമയാണത് . ഇന്ന് മുതൽ മലയാളക്കരയാകെ കേട്ടു തുടങ്ങും ആ താളം. നാട്ടുവഴികളും നഗരവീഥികളും അണിഞ്ഞൊരുങ്ങുകയാണ്. വീട്ടുമുറ്റങ്ങൾ പൂക്കളങ്ങളാൽ നിറച്ചാർത്തണിയും. കൊവിഡിന്‍റെ കാലുഷ്യമകന്ന നാളുകളിൽ ഓണ വിപണിയും ഉണരുകയാണ്. വസ്ത്ര-ഗൃഹോപകരണ ശാലകളിൽ തിരക്കേറുന്നു. വഴിയോര കച്ചവടക്കാർക്കും ഇത് പ്രതീക്ഷയുടെ പൂക്കാലം. ഇനി പത്താം നാൾ തിരുവോണമാണ്. ആ കാത്തിരിപ്പിനും ഒരുക്കത്തിനും അകമ്പടിയായി മാനുഷരെല്ലാം ഒന്നായി നിന്ന കള്ളവും ചതിയുമില്ലാത്ത ഒരു മാവേലി നാടിന്‍റെ തുടിപ്പാട്ടുകളുണ്ട്. പുലരികളിൽ നിറയുന്ന പൂവഴകിന്‍റെ നിറമിഴിച്ചന്തമുണ്ട്. ആഹ്ലാദ പൂത്തിരിയുമായി നല്ലൊരു നാളെയിലേക്ക് കാൽ വെക്കാമെന്ന ആത്മവിശ്വാസത്തിന്‍റെ ആരുറപ്പുണ്ട്. ഏവര്‍ക്കും ടീം ജയ്ഹിന്ദിന്‍റെ അത്തം ആശംസകള്‍...

Related articles

See all
Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Save your stories

Sign in