Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ ഗോൾമഴ; ഉസ്ബെക്കിസ്ഥാനെ 19-0ന് തകർത്തെറിഞ്ഞു!

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ ഗോൾമഴ; ഉസ്ബെക്കിസ്ഥാനെ 19-0ന് തകർത്തെറിഞ്ഞു!

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ കാമ്പയിൻ ആരംഭിച്ചു. പൂൾ ബിയിലെ ആദ്യ പോരാട്ടത്തിൽ എതിരില്ലാത്ത 19 ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ ഉസ്ബെക്കിസ്ഥാനെ തകർത്തത്. ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ, ഉസ്ബെക്ക് ഗോൾമുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചാണ് വമ്പൻ വിജയം സ്വന്തമാക്കിയത്. 

എട്ട് ഗോളുകൾ അടിച്ചുകൂട്ടിയ ദീപികയാണ് മത്സരത്തിലെ മികച്ച സ്കോറർ. 8, 22, 25, 33, 36, 38, 41, 54 എന്നീ മിനിറ്റുകളിലായി മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദീപിക ഗോൾവല കുലുക്കിയത്. ലാൽറെസിയാമി ആദ്യ ഗോൾ നേടിയപ്പോൾ ബൽജീത്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും സ്കോർ ബോർഡിൽ ഇടംപിടിച്ചു.

ഇന്ത്യൻ വെറ്ററൻ ഗോൾകീപ്പർ സവിത പൂനിയയുടെ 320-ാമത് അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ടീം പൂർണ്ണമായും മുന്നേറ്റനിരയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ സവിതയ്ക്ക് കാര്യമായ അധ്വാനമുണ്ടായിരുന്നില്ല. റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ടീമിന്റെ ലക്ഷ്യം സ്വർണ്ണമെഡലാണ്. തിങ്കളാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്തോനേഷ്യയെ നേരിടും.






Related articles

See all
Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Popular News

അപരാജിത കുതിപ്പുമായി ഇന്ത്യൻ ഹോക്കി ടീം; കൊറിയയെ നിലംപരിശാക്കി മൂന്നാം ജയം

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം: ഇന്ത്യൻ താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്ര...

Save your stories

Sign in