Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം; ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ലോകചാമ്പ്യനെ വീഴ്ത്തി അമൻ സെഹ്‌റാവത്ത്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20-ാം സ്വർണം; ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ലോകചാമ്പ്യനെ വീഴ്ത്തി അമൻ സെഹ്‌റാവത്ത്

നഗോയ: ഏഷ്യൻ ഗെയിംസിൽ പോരാട്ടം തുടരുന്ന ഇന്ത്യ 20-ാം സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യൻ താരം അമൻ സെഹ്‌റാവത് രാജ്യത്തിനായി പൊന്നണിഞ്ഞത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ലോക ചാമ്പ്യനായ ഉത്തര കൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ 11-7 എന്ന സ്കോറിന് തകർത്താണ് അമൻ ചരിത്ര വിജയം കുറിച്ചത്. ഏഷ്യൻ ഗെയിംസിൽ അമൻ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 2022-ലെ ഹാങ്ചൗ ഗെയിംസിൽ താരം വെങ്കലം നേടിയിരുന്നു.

അതേസമയം, വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ ആന്റിം പംഗൽ വെള്ളി മെഡൽ നേടി. ഫൈനലിൽ ജപ്പാന്റെ മുൻ ലോക ചാമ്പ്യൻ മോയെ കിയൂക്കയോട് 9-1 എന്ന സ്കോറിനായിരുന്നു ആന്റിമിന്റെ തോൽവി. എങ്കിലും ഏഷ്യൻ ഗെയിംസ് വേദിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു.

ഈ ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ആറായി ഉയർന്നു. ഫ്രീസ്റ്റൈൽ 65 കി.ഗ്രാം വിഭാഗത്തിൽ സുജീത് സ്വർണവും, ഗ്രീക്കോ റോമൻ 97 കി.ഗ്രാം വിഭാഗത്തിൽ നിതേഷ് വെള്ളിയും സ്വന്തമാക്കിയിരുന്നു. കൂടാതെ ഫ്രീസ്റ്റൈൽ 97 കി.ഗ്രാമിൽ ദീപക് പുനിയ, ഗ്രീക്കോ റോമൻ 87 കി.ഗ്രാമിൽ സുനിൽ കുമാർ എന്നിവരും ഇന്ത്യയ്ക്കായി വെങ്കല മെഡലുകൾ നേടി


Related articles

See all
Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Popular News

ന്യൂസിലൻഡ് 368-ന് പുറത്ത്; കിവീസിനെതിരെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം; രാ...

Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയുമായി ശുഭ്മാൻ ഗില്ലും സംഘവും; ഇന്ത്യ-ന്യൂസിലൻഡ്...

Save your stories

Sign in