നാടകീയമായി ഒളിവിൽ കഴിഞ്ഞത് പലയിടങ്ങളിൽ; അർജുൻ ആയങ്കി പിടിയിലായത് ഇങ്ങനെ
കണ്ണൂർ: ദിവസങ്ങൾ നീണ്ട നാടകീയമായ ഒളിവ് ജീവിതത്തിനൊടുവിലാണ് ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് പിടികൂടിയത്. നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ കസ്റ്റഡിയിലുള്ള ഇയാളെ കോതമംഗലം പോലീസെത്തി കസ്റ്റഡിയിൽ വാങ്ങും. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിനും കലാപശ്രമത്തിനും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.
അർജുൻ ആയങ്കിയുടെ നാടകീയമായ ഒളിവ് ജീവിതം ഇങ്ങനെ
ആഗസ്റ്റ് അഞ്ചിനാണ് ആയങ്കി എറണാകുളത്തുനിന്ന് കണ്ണൂരിലെത്തുന്നത്. തുടർന്ന് അഴീക്കോട് മുതൽ തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ മേഖലകളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. മട്ടന്നൂരിൽ ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ച സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുകയും കരുതൽ തടങ്കലിലെടുത്ത് കോതമംഗലം പോലീസിന് കൈമാറുകയും ചെയ്തിരുന്നു. തളിപ്പറമ്പിലെ ഒരു ബാറിലുൾപ്പെടെ ഇയാൾ ഒളിവിൽ കഴിഞ്ഞതായാണ് വിവരം.
ഒളിവിൽ കഴിയുമ്പോഴും സമൂഹമാധ്യമങ്ങൾ വഴി പോലീസിനെ തുടർച്ചയായി പരിഹസിക്കാനും വെല്ലുവിളിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. പോലീസിന്റെ കടുത്ത നിരീക്ഷണത്തിനും പരിശ്രമങ്ങൾക്കും ഒടുവിലാണ് ഇയാൾ വലയിലാകുന്നത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലുള്ള ആയങ്കിയെ സൈബർ പോലീസിന് കൈമാറിയ ശേഷമായിരിക്കും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുക. കോതമംഗലത്തും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് നിലവിലുള്ളതിനാൽ കോടതി ഇയാളെ റിമാൻഡ് ചെയ്യാനാണ് സാധ്യത.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.