അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി, നാളെ ഫോർമൽ അറസ്റ്റിന് അപേക്ഷ
കണ്ണൂർ: സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. കേസിൽ ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി ഊന്നുകൽ പൊലീസ് നാളെ കണ്ണൂർ കോടതിയിൽ അപേക്ഷ നൽകും.
അർജുൻ ആയങ്കി നിലവിൽ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് കീഴടങ്ങാൻ തീരുമാനിച്ചാണ് അർജുൻ ആയങ്കി തന്നെ കാണാൻ എത്തിയതെന്ന് അഭിഭാഷക ഡെലീറ്റ ടൈറ്റസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് എത്തിയ ഉടൻ തന്നെ കൈമാറിയെന്നും അഭിഭാഷക വ്യക്തമാക്കി.
തളിപ്പറമ്പിൽ അർജുൻ ആയങ്കി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ച മുതൽ പൊലീസ് നടത്തിയ പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കിയിരുന്നു. ഒടുവിൽ പുലർച്ചെ 2.45ഓടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുടെ അറസ്റ്റോടെ പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഗുണ്ടാ സംഘങ്ങളെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെയും നേരിടുന്നതിനായി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഗ്രിപ്പ് കൂടുതൽ ശക്തമാക്കുമെന്നും സൂചനയുണ്ട്.
ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ ആഭ്യന്തര മന്ത്രി, “ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണ്” എന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിയെ വെല്ലുവിളിച്ച അർജുൻ ആയങ്കിയുടെ ഒളിവ് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ സമ്മർദമായിരുന്നു. അറസ്റ്റോടെ ആയങ്കിക്കെതിരായ തുടർ നിയമനടപടികൾക്ക് വേഗം കൂടുമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. കേസിലെ തുടർനടപടികൾക്കായി നാളെ കോടതിയിൽ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ നൽകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.