Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ആശ്വാസം; പക്ഷേ രാഷ്ട്രീയ ഉത്തരവാദിത്തം ഒഴിയുന്നില്ല

ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ആശ്വാസം; പക്ഷേ രാഷ്ട്രീയ ഉത്തരവാദിത്തം ഒഴിയുന്നില്ല

ഷുക്കൂര്‍ വധക്കേസിലെ പാപക്കറ കഴുകിക്കളയാനാകാതെ സിപിഎം. നിയമത്തിന്റെ മുന്നില്‍നിന്ന് രക്ഷപ്പെട്ടാലും രാഷ്ട്രീയമായും ധാര്‍മികമായും ആ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല. കേസില്‍നിന്ന് രക്ഷപ്പെട്ടേക്കാം, പക്ഷേ ചരിത്രത്തിന്റെ വിചാരണയില്‍നിന്ന് സിപിഎമ്മിന് എങ്ങനെ രക്ഷപ്പെടാന്‍ ആകും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന സമിതി അംഗം ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനാക്കേസില്‍ നിന്ന് ഒഴിവായെങ്കിലും കേസിലെ രാഷ്ട്രീയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു സിബിഐയുടെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ ഈ ആരോപണം കോടതിയില്‍ തെളിയിക്കാനായില്ല. നിര്‍ണായക സാക്ഷിമൊഴികളും തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായില്ല. അതേസമയം, കൊലപാതകക്കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ പ്രാദേശിക നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടു. നേതാക്കള്‍ക്ക് നിയമപരമായ ആശ്വാസം ലഭിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല.

ഷുക്കൂര്‍ വധക്കേസിലെ സാക്ഷികള്‍ സിപിഎമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായില്ലെന്ന ആരോപണവും മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം ഗൂഢാലോചന തെളിയിക്കാനാകാത്തത് നേതാക്കള്‍ക്ക് ആശ്വാസമായെങ്കിലും കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യം സിപിഎമ്മിന് വിശദീകരിക്കേണ്ടിവരും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംസാരിക്കുന്ന സിപിഎം സ്വന്തം പ്രവര്‍ത്തകര്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കേസുകളില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന ചോദ്യവും ശക്തമാണ്. കോടതി വിധിയിലൂടെ നേതാക്കള്‍ക്ക് ആശ്വാസം ലഭിച്ചെങ്കിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് സിപിഎമ്മിന് ശാപമോക്ഷം ലഭിക്കില്ല.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in