Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അരിയില്‍ ഷുക്കൂര്‍ വധം: മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

അരിയില്‍ ഷുക്കൂര്‍ വധം: മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നാണ് അരിയില്‍ ഷുക്കൂറിന്റേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിപിഎം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിതെന്നും, നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു അതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെ 18 പ്രതികളെ കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് പുറത്തുകൊണ്ടുവരുന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിധിപ്പകര്‍പ്പ് വിശദമായി പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കുമെന്നും നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ട്. ആ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in