Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്, അണികള്‍ അകത്ത്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്, അണികള്‍ അകത്ത്

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ സിപിഎം നേതാക്കള്‍ സുരക്ഷിതരായി പുറത്തായപ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റക്കാരായി അകത്തേക്ക്. കേസില്‍ പ്രതികളായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനെയും സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിനെയും 19-ാം പ്രതിയായ പാർട്ടി സെക്രട്ടറി എം.വി ഗോവിന്‍റെ മകന്‍ ശ്യാജിത്തിനെയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. കൊലപാതകത്തില്‍ മൂവര്‍ക്കുമെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. സംഭവം നടന്ന് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്. കേസില്‍ 32-ാം പ്രതിയായിരുന്നു പി. ജയരാജന്‍, 33-ാം പ്രതിയായിരുന്നു ടി.വി. രാജേഷ്.

കേസിലെ ആകെ പ്രതികളില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍, നേതാക്കളടക്കം 18 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കെ.വി. സുമേഷ് (A1), മൂന്നാം പ്രതി അനൂപ് (A3), ഏഴാം പ്രതി പവിത്രന്‍ (A7), ഒന്‍പതാം പ്രതി മനോഹരന്‍ (A9), പത്താം പ്രതി എം.വി. ദിനേശന്‍ (A10) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ പ്രധാനികള്‍. ഇവരെ കൂടാതെ പന്ത്രണ്ടാം പ്രതി ബിജുമോന്‍ (A12), പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണന്‍ (A14), പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ (A15), പതിനാറാം പ്രതി കെ.വി. സജിത്ത് (A16), ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനന്‍ (A25), ഇരുപത്തിയാറാം പ്രതി പുരുഷോത്തമന്‍ (A26), ഇരുപത്തിയേഴാം പ്രതി പി.കെ. അജിത് കുമാര്‍ (A27), ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശന്‍ (A28) എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി.

നേതാക്കള്‍ക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും കേസിലെ പത്തൊന്‍പതാം പ്രതിയുമായ ശ്യാംജിത്തിനെയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. രണ്ടാം പ്രതി ഗണേശന്‍, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ. പ്രകാശന്‍, ആറാം പ്രതി ഉമേശന്‍, എട്ടാം പ്രതി ലതീഷ്, പതിനൊന്നാം പ്രതി സി.എന്‍. മോഹനന്‍, പതിമൂന്നാം പ്രതി നിതിന്‍, പതിനേഴാം പ്രതി സുധാകരന്‍, പതിനെട്ടാം പ്രതി നവീന്‍, ഇരുപത്തിയൊന്നാം പ്രതി ഷാജി, ഇരുപത്തിരണ്ടാം പ്രതി പ്രകാശന്‍ മുതുവാനി, ഇരുപത്തിമൂന്നാം പ്രതി അജയകുമാര്‍ എന്‍.പി., ഇരുപത്തിനാലാം പ്രതി രാജീവന്‍ പി.എസ്., ഇരുപത്തിയൊന്‍പതാം പ്രതി ബാബു, മുപ്പതാം പ്രതി യു.വി. വേണു എന്നിവരാണ് വെറുതെ വിടപ്പെട്ട മറ്റുള്ളവര്‍.

2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ച് പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൃത്യം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടത്. കേസില്‍ ആകെ 82 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും, പൊലീസിന് നിര്‍ണ്ണായക മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകാതിരുന്നത് പ്രോസിക്യൂഷന്‍ വാദങ്ങളെ ബാധിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in