Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രധാനപ്പെട്ടവരെ കുറ്റവിമുക്തരാക്കിയ നടപടി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ വേട്ടയാടലല്ല നടന്നത്, രാഷ്ട്രീയ കൊലപാതകമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. താലിബാന്‍ മാതൃകയിലുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നത്. സംഭവത്തിനെതിരെ കേരളമാകെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയപ്പകയുടെ ഇരയായിരുന്നു ഷുക്കൂര്‍. എതിരാളികളെ ഇല്ലാതാക്കുന്ന അപകടകരമായ രാഷ്ട്രീയ സംസ്‌കാരം അവസാനിച്ചേ തീരൂ. ഷുക്കൂറിന്റെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം സര്‍ക്കാര്‍ കൂടുതല്‍ ആലോചന നടത്തുമെന്നും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി പ്രതികരിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in