Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മരുന്നുകൾ ഫലിക്കാതെ മരിക്കുന്നത് വർഷം 10 ലക്ഷത്തോളം ഇന്ത്യക്കാർ; ആന്റിബയോട്ടിക് ഉപയോഗത്തിൽ ജാഗ്രത വേണം

മരുന്നുകൾ ഫലിക്കാതെ മരിക്കുന്നത് വർഷം 10 ലക്ഷത്തോളം ഇന്ത്യക്കാർ; ആന്റിബയോട്ടിക് ഉപയോഗത്തിൽ ജാഗ്രത വേണം

ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാത്ത അണുബാധകൾ മൂലം ലോകത്തുണ്ടാകുന്ന ആകെ മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമുഖ മെഡിക്കൽ ജേണലായ ‘ദ ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ പ്രതിവർഷം 47 ലക്ഷത്തിലധികം പേരാണ് ഇത്തരത്തിൽ മരിക്കുന്നത്. ഇതിൽ 9.87 ലക്ഷം മരണങ്ങളും ഇന്ത്യയിലാണ് സംഭവിക്കുന്നത്. 2021-ലെ ഈ കണക്കുകൾക്ക് ശേഷം പുതിയ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ജക്കാർത്തയിൽ ആരംഭിച്ച ഏഷ്യ-പസഫിക് സമ്മേളനം ഈ ഗുരുതരമായ ആരോഗ്യപ്രശ്നം ചർച്ച ചെയ്തു. ഇൻഡൊനീഷ്യൻ ആരോഗ്യമന്ത്രാലയവും ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയായ 'റിയാക്ട് ഏഷ്യ-പസഫിക്കും' സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. റിയാക്ട് ഏഷ്യ-പസഫിക് അധ്യക്ഷനും കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. എസ്.എസ്. ലാൽ സമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തി.

രോഗാണുക്കൾ മരുന്നുകളെ ചെറുക്കാനുള്ള ശേഷി നേടുന്ന അവസ്ഥയെയാണ് മരുന്നുപ്രതിരോധം അഥവാ 'ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്' (AMR) എന്ന് വിളിക്കുന്നത്. ലോകത്തെ 47 ലക്ഷം മരണങ്ങളിൽ 11.4 ലക്ഷം പേരുടെയും മരണത്തിന് നേരിട്ടുള്ള കാരണം മരുന്ന് ഫലിക്കാത്തതാണ്; ഇന്ത്യയിൽ ഇത് 2.67 ലക്ഷമാണ്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഇ-കോളി, ക്ലെബ്സിയെല്ല എന്നീ ബാക്ടീരിയകളാണ് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത്.

ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗമാണ് രോഗാണുക്കൾക്ക് മരുന്നിനുമേൽ പ്രതിരോധശേഷി നൽകുന്നത്. ആഗോള ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ലോകാരോഗ്യ സംഘടന (WHO) ഇതിനെ കാണുന്നത്. മരുന്നുകൾ ഫലിക്കാതെ വരുന്നതോടെ രോഗികളുടെ ചികിത്സാ കാലയളവും ചികിത്സാ ചെലവും മരണനിരക്കും കുത്തനെ ഉയരുന്നതായും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


Related articles

See all
Popular News

ഓൺലൈൻ ഫെയ്സ്‌ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം; വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടു...

Popular News

പക്ഷിപ്പനിയെ പിടിച്ചുകെട്ടാൻ ഇന്ത്യയുടെ സ്വന്തം വാക്സിൻ; നവംബർ 20-ന് രാജ്യത്തിന് സമർപ്പിക്...

Popular News

ആരോഗ്യസുരക്ഷ ഇനി വീട്ടുപടിക്കൽ; 'ഹൃദയരാഗം' പദ്ധതി സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലേക്കും വ്യ...

Popular News

മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു; ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി

Save your stories

Sign in