Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓൺലൈൻ ഫെയ്സ്‌ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം; വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി മെഡിക്കൽ സംഘം

ഓൺലൈൻ ഫെയ്സ്‌ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം; വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി മെഡിക്കൽ സംഘം

മലപ്പുറം: ഓൺലൈൻ വഴി വാങ്ങിയ സൗന്ദര്യവർധക ഫെയ്സ്‌ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച 17 വയസ്സുകാരിക്ക് വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. ക്രീമിലടങ്ങിയ അമിതമായ മെർക്കുറി അംശം മൂലം മെംബ്രനസ് നെഫ്രോപ്പതി ബാധിച്ച അരീക്കോട് സ്വദേശിനിയാണ് സമയബന്ധിതമായ ചികിത്സയിലൂടെ അപകടനില തരണം ചെയ്തത്.

നെഫ്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ശരീരത്തിൽ നീരും കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിൽ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമാംവിധം ഉയർന്നതായി കണ്ടെത്തി.

ശരീരത്തിൽ മെർക്കുറി എത്തിയതിന്റെ ഉറവിടം തേടി നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. എസ്. ഗൗരി നടത്തിയ അന്വേഷണത്തിലാണ്, പെൺകുട്ടി ഉപയോഗിച്ചിരുന്ന സൗന്ദര്യവർധക ക്രീമാണ് വില്ലനായതെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് ഇവർ ഉപയോഗിച്ചിരുന്ന അതേ ഫെയർനെസ് ക്രീം കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് ആശുപത്രി സി.ഒ.ഒ സി.വി. റോബിൻ, ഡോ. എസ്. ഗൗരി, സി.എം.എസ് ഡോ. സഹീർ കൊയപ്പൊത്തൊടിക എന്നിവർ വ്യക്തമാക്കി.

Related articles

See all
Popular News

വിപണിയിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനി സാന്നിധ്യം; സ്ഥിരീകരണവുമായി കൃഷിവകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in