Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഭ്യൂഹങ്ങള്‍ക്ക് വിരാമം: അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായി; ഗ്രീസില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചടങ്ങ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം: അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായി; ഗ്രീസില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചടങ്ങ്

ഗ്രീസ്: പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. ബുധനാഴ്ച ഗ്രീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച അനിരുദ്ധ് 'My once in a lifetime, for a lifetime...11.11' എന്ന് കുറിച്ചു. പരമ്പരാഗത രീതിയിലുള്ള മാച്ചിങ് ഐവറി വസ്ത്രങ്ങളും പേള്‍ ആഭരണങ്ങളും അണിഞ്ഞാണ് ദമ്പതികള്‍ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

സൂപ്പര്‍ താരം രജനീകാന്ത്, ഐശ്വര്യ രജനീകാന്ത്, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ നവംബര്‍ 10-ന് നടന്ന നിശ്ചയച്ചടങ്ങിലും തുടര്‍ന്നുള്ള ആഘോഷങ്ങളിലും പങ്കെടുത്തു. തങ്ങളുടെ പ്രണയം മാധ്യമങ്ങളില്‍ നിന്ന് തികച്ചും മറച്ചുവെച്ചിരുന്ന അനിരുദ്ധും കാവ്യയും ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് വിവാഹിതരായത്. 'വൈ ദിസ് കൊലവെറി ഡി' എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ അനിരുദ്ധ് വിക്രം, ജയിലര്‍, ലിയോ, ജവാന്‍, ജയിലര്‍ 2 തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനാണ്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെ മകളായ കാവ്യ മാരന്‍ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്.

ഗ്രീസിലെ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം, തമിഴ് സിനിമാ-രാഷ്ട്രീയ-വ്യാപാര-ക്രിക്കറ്റ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നവംബര്‍ 21-ന് ചെന്നൈയില്‍ വെച്ച് പ്രൗഢഗംഭീരമായ വിവാഹ സല്‍ക്കാരം സംഘടിപ്പിക്കും.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Popular News

സ്വപ്നങ്ങളും പ്രണയവും ഇഴചേരുന്ന ദൃശ്യവിസ്മയം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്ക്ക് ഗംഭീര...

Save your stories

Sign in