Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അക്വാൻ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; ആന്ധ്രാതീരത്തേക്ക് അടുക്കുന്നു, തമിഴ്‌നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത

അക്വാൻ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; ആന്ധ്രാതീരത്തേക്ക് അടുക്കുന്നു, തമിഴ്‌നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്ത് രൂപംകൊണ്ട ന്യൂനമർദം തിങ്കളാഴ്ച വൈകീട്ടോടെ 'അക്വാൻ' എന്ന പേരിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വൈകീട്ടോടെ അതിതീവ്ര ന്യൂനമർദമായി മാറിയ ഈ പ്രതിഭാസം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാനാണ് സാധ്യത. എങ്കിലും, ഇത് പൂർണ്ണമായും ചുഴലിക്കാറ്റായി മാറിയാൽ മാത്രമേ കരയിൽ പ്രവേശിക്കുന്ന കൃത്യമായ ദിശ വ്യക്തമാകൂ.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വരുന്ന 18, 19 തീയതികളിൽ തമിഴ്‌നാട്ടിലെ തീരദേശ, പടിഞ്ഞാറൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകും. ഇതിന്റെ ഭാഗമായി ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അക്വാൻ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കര കടക്കുന്നതോടെ ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും വ്യാപകമായി ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in