Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ച് കോണ്‍ഗ്രസ്; കേരളത്തില്‍നിന്ന് സൈമണ്‍ അലക്‌സ്, എസ്.ശരത്

പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ച് കോണ്‍ഗ്രസ്; കേരളത്തില്‍നിന്ന് സൈമണ്‍ അലക്‌സ്, എസ്.ശരത്

ന്യൂഡല്‍ഹി: സംഘടനാ തലത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി പുതിയ എഐസിസി സെക്രട്ടറിമാരെ നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉത്തരവിറക്കി. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലകള്‍ നല്‍കി 81 സെക്രട്ടറിമാരുടെ പട്ടികയാണ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തുവിട്ടത്.

കേരളത്തില്‍ നിന്ന് അഡ്വ. എസ്. ശരത്ത്, അഡ്വ. സൈമണ്‍ അലക്‌സ് എന്നിവര്‍ പുതിയ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. എസ്. ശരത്തിന് കര്‍ണാടകയുടെയും സൈമണ്‍ അലക്‌സിന് തെലങ്കാനയുടെയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, മലയാളിയായ അനില്‍ എ. തോമസിനെ മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചു.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായി മയൂര എസ്. ജയകുമാര്‍, ഗണേഷ് കുമാര്‍ യാദവ് എന്നിവര്‍ക്ക് ചുമതല നല്‍കി. അതേസമയം, നിലവില്‍ സെക്രട്ടറിമാരായിരുന്ന ടി.എന്‍. പ്രതാപന്‍, റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ് എന്നിവരെ പദവികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഹൈക്കമാന്‍ഡ് ഉത്തരവിറക്കി. സംസ്ഥാനങ്ങളിലെ ചുമതല പുതുക്കി നിശ്ചയിച്ചാണ് പ്രഖ്യാപനം. കേരളത്തിന്റെ ചുമതല മയൂര എസ് ജയകുമാറിനും ഗണേഷ് കുമാകര്‍ യാദവിനും ആണ്. സൈമണ്‍ അലക്സിന് തെലുങ്കാനയിലും എസ് ശരത് കര്‍ണാടകയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല അനില്‍ എ തോമസിനും ആണ്. വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചുമതല നല്‍കി 81 എഐസിസി സെക്രട്ടറിമാരുടെ പട്ടികയാണ് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പുറത്തിറക്കിയത്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in