Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓഫീസിൽ മേശപ്പുറത്ത് കിടന്നുറങ്ങുന്നുവെന്ന ആക്ഷേപം; എഐ കമ്പനിക്കെതിരായ നിയമപോരാട്ടത്തിൽ വിജയിച്ച് മുൻ വനിതാ ഡോക്ടർ

ഓഫീസിൽ മേശപ്പുറത്ത് കിടന്നുറങ്ങുന്നുവെന്ന ആക്ഷേപം; എഐ കമ്പനിക്കെതിരായ നിയമപോരാട്ടത്തിൽ വിജയിച്ച് മുൻ വനിതാ ഡോക്ടർ

ലണ്ടൻ: ഓഫീസിൽ ജോലി സമയത്ത് മേശപ്പുറത്ത് കിടന്നുറങ്ങുന്നുവെന്നും അങ്ങേയറ്റം മടിയുള്ള വ്യക്തിയാണെന്നുമുള്ള കടുത്ത ആരോപണങ്ങൾക്കിടയിലും, അന്യായമായ പിരിച്ചുവിടലിനെതിരായ നിയമപോരാട്ടത്തിൽ വിജയിച്ച് ബ്രിട്ടനിലെ എഐ കമ്പനി ഡയറക്ടർ. ചൈനയിൽ ഡോക്ടറായിരുന്ന ഡോ. ഡാൻ ലുവോയാണ് തന്റെ മുൻ കമ്പനിയായ ബ്ലൂ സ്ട്രോബെറി എഐക്കെതിരെ (Blue Strawberry AI) ലണ്ടൻ സൗത്ത് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടിയത്. ജീവനക്കാരിയെ വ്യക്തമായ തീരുമാനമെടുക്കാതെ അനിശ്ചിതാവസ്ഥയിൽ നിർത്തിയ കമ്പനിയുടെ നടപടി അന്യായമായ പിരിച്ചുവിടലാണെന്ന് കോടതി നിരീക്ഷിച്ചു.

ചൈനയിൽ മെഡിക്കൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. ഡാൻ ലുവോ 2020-ലാണ് ബ്രിട്ടനിലെത്തിയത്. അതേ വർഷം ഒക്ടോബറിൽ അവർ ബ്ലൂ സ്ട്രോബെറി എഐ എന്ന സ്റ്റാർട്ടപ്പിൽ ചേർന്നു. കമ്പനിയിൽ വലിയൊരു തുക നിക്ഷേപിച്ചതോടെ ലുവോ സ്ഥാപനത്തിന്റെ ഓഹരി ഉടമയും ഡയറക്ടറും ജീവനക്കാരിയുമായി മാറി. എന്നാൽ 2022 ഫെബ്രുവരിയോടെ ലുവോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കമ്പനിയിൽ പരാതികൾ ഉയരാൻ തുടങ്ങി.

തുടർന്ന് കമ്പനിയുടെ സഹഡയറക്ടറായ വെസ്ലി ബേക്കർ ജോലിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ലുവോയ്ക്ക് ഇ-മെയിൽ അയച്ചു. മൂന്ന് മാസത്തിന് ശേഷം ഇരുവരും ഇക്കാര്യം ചർച്ച ചെയ്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. പിന്നാലെ കമ്പനിയിലെ പ്രധാന നിക്ഷേപകരായ പാൽ മാൾ ഇൻവെസ്റ്റ്മെന്റ്സിനും ബേക്കർ പരാതി നൽകി. തന്റെ ബിസിനസ് ജീവിതത്തിൽ ഇത്രയും കഴിവും ആത്മാർത്ഥതയും കുറഞ്ഞ, അങ്ങേയറ്റം മടിയുള്ള ഒരാളെ കണ്ടിട്ടില്ലെന്നായിരുന്നു ബേക്കറുടെ ആക്ഷേപം. മേശപ്പുറത്ത് കിടന്നുറങ്ങുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും പതിവായി നേരത്തേ ഓഫീസിൽ നിന്ന് ഇറങ്ങുന്നുവെന്നും ആരോപിച്ച് 2022 ജൂലൈയിൽ ബേക്കർ ലുവോയ്ക്ക് നേരിട്ടും ഇ-മെയിൽ അയച്ചു.

തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഉണ്ടായതെന്ന് ലുവോ മറുപടി നൽകിയതോടെ, ഇനി ഒന്നിച്ച് പ്രവർത്തിക്കാനാകില്ലെന്ന് ബേക്കർ വ്യക്തമാക്കി. തുടർന്ന് 2022 സെപ്റ്റംബറിൽ ലുവോയുടെ അസാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അവരെ ബോർഡ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചു. 2023 ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട രേഖ കണ്ടെത്തിയപ്പോഴാണ് തന്നെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയ വിവരം ലുവോ തിരിച്ചറിയുന്നത്.

ലണ്ടൻ സൗത്ത് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിലെ ജഡ്ജി ജെമ്മ കാഥ്രേയാണ് കേസ് പരിഗണിച്ചത്. കമ്പനിയുടെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ നടപടിക്രമങ്ങളില്ലാതെ ലുവോയെ അനിശ്ചിതാവസ്ഥയിൽ നിർത്തിയത് അന്യായമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പിരിച്ചുവിടൽ നോട്ടീസ് പ്രകാരമുള്ള ശമ്പളം നൽകാതിരുന്നതും, അനുമതിയില്ലാതെ ശമ്പളത്തിൽ നിന്ന് 4,333 പൗണ്ട് കുറച്ചതും കരാർലംഘനമാണെന്നും കോടതി കണ്ടെത്തി. അന്യായമായ പിരിച്ചുവിടലിന് ലുവോയ്ക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് ട്രൈബ്യൂണൽ പിന്നീട് തീരുമാനിക്കും.




Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ഇറാന്‍ 51 വര്‍ഷമായി ജനങ്ങളെ കബളിപ്പിക്കുന്നു; വ്യാജ കരാറിന് തയ്യാറല്ല: തുറന്നടിച്ച് ട്രംപ്

Save your stories

Sign in