Logo
Fri, Jul 24, 2026 • 02:22 AM
LIVE TV
Watch

No business videos available

No Middle East videos available

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറി: എഡിജിപി എം.ആര്‍. അജിത് കുമാറിന് സസ്‌പെന്‍ഷന്‍; പ്രൊമോഷന്‍ തടയും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 23, 2026
1 min read
SHARE:
SAVE: Login to save

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറി: എഡിജിപി എം.ആര്‍. അജിത് കുമാറിന് സസ്‌പെന്‍ഷന്‍; പ്രൊമോഷന്‍ തടയും

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രി നല്‍കിയ സസ്‌പെന്‍ഷന്‍ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

ഈ മാസം 31-ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ.ഡി. തോമസ് എംഎൽഎ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിച്ച കേസിലാണ് എഡിജിപിക്കെതിരെ അച്ചടക്ക നടപടി. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത് കുമാർ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ഇടപെടൽ നടത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചത്. എസ്പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിലാണ് അജിത് കുമാറിന്റെ കേസ് അട്ടിമറി വ്യക്തമായത്.

നിയമോപദേശം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അന്വേഷണ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയും, തുടർന്ന് സസ്‌പെൻഷൻ നടപടിയിലേക്ക് കടക്കുകയുമായിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10