എസിസി ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലെ ദോഹ വേദിയാകും. 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ എ ഉള്‍പ്പെടെ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആകെ 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. പാകിസ്ഥാന് ഷഹീന്സാണ് നിലവിലെ ചാംപ്യന്മാര്.
തിലക് വര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. റിങ്കു സിങ്ങാണ് ഉപനായകന്‍. പരിക്കിനെ തുടര്‍ന്ന് രജത് പാട്ടിദാര്‍ പിന്മാറിയ ഒഴിവില്‍ ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി.
നവംബര്‍ 20-ന് നേപ്പാളിനെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. തുടര്‍ന്ന് നവംബര്‍ 22-ന് ചിരവൈരികളായ പാകിസ്ഥാന് എയുമായും നവംബര്‍ 24-ന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനല്‍ നവംബര്‍ 26-നും രണ്ടാം സെമി നവംബര്‍ 27-നും നടക്കും. നവംബര്‍ 29-നാണ് കലാശപ്പോരാട്ടം.
എസിസി ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ്: പോരാട്ടം നവംബര്‍ 19 മുതല്‍ ദോഹയില്‍; ഇന്ത്യയെ തിലക് വര്‍മ നയിക്കും