Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഷുക്കൂര്‍ വധക്കേസ് വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി അബ്ദുല്‍ കരീം ചേലേരി

ഷുക്കൂര്‍ വധക്കേസ് വിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി അബ്ദുല്‍ കരീം ചേലേരി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ കോടതി വിധിയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകള്‍ നിര്‍മ്മിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

'ഗ്രീന്‍ ഫ്‌ലാഗ് ഐ.യു.എം.എല്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ 'വിഷ്ണു എം. കണ്ണന്‍' എന്നയാളുടെ പേരിലാണ് വ്യാജ പോസ്റ്റ് തയ്യാറാക്കി പ്രചരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള തന്നെ മനഃപൂര്‍വ്വം അപമാനിക്കാനാണ് ഇത്തരം പ്രചരണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും സ്പര്‍ദ്ധയും തെറ്റിദ്ധാരണയും വളര്‍ത്താനും അതുവഴി കലാപം സൃഷ്ടിക്കാനുമുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in