'താങ്കളുടെ മൗനം അംഗീകരിക്കാനാവില്ല, സമഗ്ര അന്വേഷണം വേണം'; അയോധ്യ സംഭാവനക്കൊള്ളയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും
Jaihind TV News Report
Jaihind TV Web Desk
July 19, 2026
1 min read
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് ഇരുനേതാക്കളും കത്തില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ല. സുതാര്യത ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. ഭക്തരുടെ വഴിപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പരസ്യപ്പെടുത്തണം. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സുതാര്യവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇരുനേതാക്കളും കത്തില്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10