Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

മദ്യപിച്ച് വാഹനമോടിച്ച് തുടരെ അപകടങ്ങളുണ്ടാക്കിയെന്ന ആരോപണത്തിന് പിന്നാലെ പ്രമുഖ യൂട്യൂബർ അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടോടെ കോഴിക്കോട് വെച്ചായിരുന്നു സംഭവം. ഇയാൾ ഓടിച്ച ഥാർ ജീപ്പ് നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ മറ്റ് വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളും ചേർന്ന് വാഹനം തടഞ്ഞുവെക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും അശ്വന്ത് കോക്ക് പോലീസുകാരോട് തട്ടിക്കയറി തർക്കത്തിലേർപ്പെട്ടു.

അപകടസമയത്ത് ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇയാൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റുകയും ചെയ്തു. മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള വൈദ്യപരിശോധനയ്ക്കായി പിന്നീട് ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in