Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണയ്ക്ക് എക്‌സാലോജിക്കിന് പുറമെ മറ്റൊരു കമ്പനി?; ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ വീണയുടേതോ?; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് ഇഡി

വീണയ്ക്ക് എക്‌സാലോജിക്കിന് പുറമെ മറ്റൊരു കമ്പനി?; ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ വീണയുടേതോ?; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് ഇഡി

കൊച്ചി: സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ ചുറ്റിപ്പറ്റി അന്വേഷണം കൂടുതല്‍ കടുപ്പിച്ച് ഇ.ഡി. എക്സാലോജിക്ക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പുറമെ 'ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍' എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി വീണയുടേതായി ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മേയ് 27-ന് വീണയുടെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ ഈ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലെ 1.37 ലക്ഷം രൂപ, എക്സാലോജിക്കിന്റെ 27,585 രൂപ എന്നിവയ്ക്കൊപ്പം ലേക്കര്‍ ഇന്ത്യയുടെ 15,57,414 രൂപയും ഇ.ഡി മരവിപ്പിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇനി ഈ കമ്പനിയെ കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം നടത്തും.

നേരത്തെ, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നല്‍കിയതെന്ന് സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴി പുറത്തുവന്നിരുന്നു. വീണയോ എക്‌സാലോജിക്കോ സിഎംആര്‍എലിന് യാതൊരു സേവനവും നല്‍കിയിട്ടില്ലെന്നും കര്‍ത്ത വെളിപ്പെടുത്തിയിരുന്നു. 2017 മുതല്‍ 2020 വരെ ഏകദേശം 2.78 കോടി രൂപയാണ് സിഎംആര്‍എല്‍ നല്‍കിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം നല്‍കിയതെന്നും, സേവനങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന് വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in