Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റൊണാൾഡോയുടെ സഹോദരി എൽമ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

റൊണാൾഡോയുടെ സഹോദരി എൽമ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കോഴിക്കോട്: കേരളത്തിലെത്തിയ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സഹോദരി എൽമ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ റൊണാൾഡോയ്ക്ക് വലിയ ആരാധകവൃന്ദമുണ്ടെന്നും അതിൽ ഒരാൾ താനാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കൂടിക്കാഴ്ചയിൽ ചിരി പടർത്തി.

കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ റൊണാൾഡോയോടുള്ള സ്നേഹവും ആരാധനയും എൽമയുമായി പങ്കുവെച്ചതായി വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

“വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയിൽ മലയാളി മനസ്സുകളിൽ റൊണാൾഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എൽമ തീർച്ചയായും ക്രിസ്റ്റ്യാനോയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകി,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

എൽമ എവേറോയ്‌ക്കൊപ്പമുള്ള വീഡിയോയും വി.ഡി. സതീശൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ റൊണാൾഡോയോടുള്ള ആവേശവും സ്നേഹവും കൂടിക്കാഴ്ചയിൽ പ്രകടമായതായി അദ്ദേഹം വ്യക്തമാക്കി.



Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in