Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്ഷേമ പെന്‍ഷനുകളില്‍ കുറ്റമറ്റ പരിശോധന; 'വിഷന്‍ 2031'-ല്‍ ഉള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്

ക്ഷേമ പെന്‍ഷനുകളില്‍ കുറ്റമറ്റ പരിശോധന; 'വിഷന്‍ 2031'-ല്‍ ഉള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട നിലവിലെ നടപടികള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാനുള്ള കൃത്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായതു പോലുള്ള വീഴ്ചകളും കാലതാമസവും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. പെന്‍ഷന്‍ പദ്ധതിയില്‍ കൃത്യമായ പരിശോധനകള്‍ നടത്തി അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും അത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുറ്റമറ്റ രീതിയിലുള്ള പരിശോധനകളിലൂടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ദിര ഗ്യാരന്റി' പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രഖ്യാപനങ്ങള്‍ ഇതിനകം തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാരിന്റെ 'വിഷന്‍ 2031' വികസന രേഖയില്‍ ഉള്‍പ്പെടുത്തി 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി' നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുന്‍പ് നടപ്പിലാക്കിയ മെഡിസെപ് പദ്ധതിക്കെതിരെ വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവന്നത്. എല്ലാവര്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുന്ന രീതിയിലാകും പുതിയ ഇന്‍ഷുറന്‍സ് പദ്ധതി വിഭാവനം ചെയ്യുക.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം പ്രമുഖ സ്വകാര്യ ആശുപത്രികളും ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകുമെന്നും ഇതില്‍ ആര്‍ക്കും യാതൊരുവിധ ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും പദ്ധതി എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന തീയതി നിശ്ചയിക്കുക. കൃത്യമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമേ പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പിലാക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in