Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ജിജി തോംസണിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്, ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ച ഗ്യാനേഷ്കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല'; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

'ജിജി തോംസണിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്, ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ച ഗ്യാനേഷ്കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല'; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ബി.ജെ.പി ഏജന്റായി പ്രവർത്തിച്ച ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും, ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഇദ്ദേഹത്തിന് പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബി.ജെ.പിക്ക് പണയം വെച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്ന് വിമർശനം ഉയർന്നു. സ്വതന്ത്രവും സുതാര്യവുമായി പ്രവർത്തിക്കേണ്ട സ്ഥാപനത്തെ സംഘപരിവാർ അജണ്ടകൾക്ക് വിധേയമാക്കുകയാണ് അദ്ദേഹം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധിയും കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയും പൂർണ്ണമായി അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഉയർന്ന ഭരണഘടനാ പദവിയിലിരുന്ന് ജനാധിപത്യ മൂല്യങ്ങളെ കളങ്കപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും, അടിയന്തരമായി രാജിവെക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.


Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in