Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ സി.പി.എം തയ്യാറാകുന്നില്ല: വിമര്‍ശിച്ച് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

പിണറായിയുടേത് ഭീഷണിയുടെ സ്വരം; തെറ്റ് തിരുത്താന്‍ സി.പി.എം തയ്യാറാകുന്നില്ല: വിമര്‍ശിച്ച് വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസംഗത്തിന് രൂക്ഷ മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എ. ഇപ്പോഴും ഭീഷണിയുടെ സ്വരവുമായി മുന്നോട്ട് പോകാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനമെന്നും, തെറ്റ് തിരുത്താന്‍ പാര്‍ട്ടിക്ക് യാതൊരു ആഗ്രഹവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ജില്ലാ സെക്രട്ടറിയുടെയും പ്രസംഗങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണ്. എന്നാല്‍ അതിനെപ്പോലും വെല്ലുവിളിക്കുന്ന നിലപാടാണ് പ്രാദേശിക നേതൃത്വവും പിണറായി വിജയനും സ്വീകരിക്കുന്നത്. മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത്തരം കാര്യങ്ങളിലൊന്നും വ്യക്തത വരുത്താന്‍ പ്രതിപക്ഷനേതാവിനായില്ല. ജനങ്ങള്‍ക്ക് മുന്നില്‍ കേവല വിശദീകരണം നല്‍കിയാല്‍ എല്ലാവരും തൃപ്തിപ്പെടുമെന്നാണ് പാര്‍ട്ടി കരുതുന്നത്. മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് പോലും കൃത്യമായി മറുപടി നല്‍കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റയാനായിട്ടാണ് നിലകൊണ്ടതെന്നും, പാര്‍ട്ടിക്കുള്ളില്‍ നിന്നിരുന്നപ്പോള്‍ പാര്‍ട്ടിവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. 'ഒരു തവണ വീട് കയറി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍, പത്തു തവണ വീട് കയറിയ സി.പി.എമ്മിന് കഴിഞ്ഞില്ല. എന്നുവെച്ചാല്‍ പിശക് പറ്റിയത് അവര്‍ക്കാണ്, എന്തോ കുഴപ്പം അവരുടെ ഭാഗത്തുണ്ട് എന്ന് വ്യക്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര വലിയ ആരോപണങ്ങള്‍ ഉയര്‍ന്നാലും തിരുത്തലുകള്‍ക്ക് വിധേയമാകാന്‍ സി.പി.എം നേതൃത്വം തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ നിലപാടുകളെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in