Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കെസിഎല്‍: ആദ്യ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ഉജ്ജ്വല വിജയം; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

കെസിഎല്‍: ആദ്യ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് ഉജ്ജ്വല വിജയം; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് തകര്‍പ്പന്‍ തുടക്കം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 19 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തൃശൂര്‍ മറികടന്നു. 

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ കെ. ആര്‍. രോഹിതിനെയും (3), അഹ്‌മദ് ഇമ്രാനെയും (10) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് തൃശൂര്‍ പതറിയെങ്കിലും മധ്യനിര തിരിച്ചു വരവിന് വഴിയൊരുക്കി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ഷോണ്‍ റോജറും (30) നിഖില്‍ തോട്ടതും ചേര്‍ന്ന് 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഷോണ്‍ പുറത്തായെങ്കിലും ക്യാപ്റ്റന്‍ എം.എസ്. അഖിലിനെ (27*) സാക്ഷിനിര്‍ത്തി നിഖില്‍ (48 പന്തില്‍ 59*) തൃശൂരിനെ അനായാസം ജയത്തിലേക്ക് നയിച്ചു. 16.5 ഓവറിലാണ് തൃശൂര്‍ ലക്ഷ്യം കണ്ടത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായെങ്കിലും, രോഹന്‍ കുന്നുമ്മലും (30) കെ.എസ്. അരവിന്ദും (26) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരെയും പുറത്താക്കി ബിജു നാരായണന്‍ കാലിക്കറ്റിന് പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയ (9), അശ്വിന്‍ ആനന്ദ് (2), സല്‍മാന്‍ നിസാര്‍ (13) എന്നിവര്‍ വേഗത്തില്‍ മടങ്ങി. അവസാന ഓവറുകളില്‍ കൃഷ്ണദേവന്‍ (15 പന്തില്‍ 27) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് കാലിക്കറ്റ് സ്‌കോര്‍ 137-ല്‍ എത്തിച്ചത്. അബ്ദുള്‍ ബാസിത് 18 റണ്‍സെടുത്തു. തൃശൂരിനായി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in