Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ആരംഭശൂരത്വമല്ല, ലഹരിക്കെതിരെ തൂഫാന്‍ ആഞ്ഞടിക്കും'; 26ന് എല്ലാ മണ്ഡലങ്ങളിലും തൂഫാന്‍ ദിനം: രമേശ് ചെന്നിത്തല

'ആരംഭശൂരത്വമല്ല, ലഹരിക്കെതിരെ തൂഫാന്‍ ആഞ്ഞടിക്കും';  26ന് എല്ലാ മണ്ഡലങ്ങളിലും തൂഫാന്‍ ദിനം: രമേശ് ചെന്നിത്തല

കേരളമൊട്ടാകെ ആഞ്ഞുവീശുന്ന 'തൂഫാന്‍' പരിപാടിയുമായാണ് താന്‍ വന്നിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാമൂഹ്യ ജീവിതത്തിലെ ഏറ്റവും വലിയ പുഴുക്കുത്തായ ലഹരിമരുന്നിനെ ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി കേവലമൊരു ആരംഭശൂരത്വമായിട്ടല്ല വിഭാവനം ചെയ്തിരിക്കുന്നത്. 'തൂഫാന്‍ സ്‌ട്രൈക്ക്', 'തൂഫാന്‍ വാരിയര്‍', 'തൂഫാന്‍ കെയര്‍' എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുന്നത്. ലഹരി മാഫിയകള്‍ക്കെതിരെയുള്ള ശക്തമായ പോലീസ് നടപടികളിലൂടെ സംസ്ഥാനത്ത് ഇതുവരെ 15 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായും എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി അറിയിച്ചു.

ജൂണ്‍ 26-ന് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും 'തൂഫാന്‍ ദിനമായി' ആചരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ വിജയത്തിനായി സമൂഹത്തിലെ മുഴുവന്‍ ജനങ്ങളെയും ഭാഗമാക്കുമെന്നും പ്രമുഖ സാമുദായിക നേതാക്കള്‍ 'തൂഫാന്‍ വാരിയര്‍മാരായി' ഇതിന്റെ മുന്‍നിരയില്‍ അണിനിരക്കുമെന്നും മന്ത്രി പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ നേരിട്ട് കണ്ട് 'തൂഫാന്‍ വാരിയര്‍' ആക്കുമെന്നും ലഹരിവിരുദ്ധ പോരാട്ടത്തിന് അദ്ദേഹം പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയ രമേശ് ചെന്നിത്തല, ജാതി-മത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും കാമ്പയിന്റെ ഭാഗമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ജാതിയോ മതമോ വ്യത്യാസമില്ലാതെ ലഹരി മുക്ത കേരളമാണ് ലക്ഷ്യമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ലഹരിമുക്ത കേരളം പദ്ധതിക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in