Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി എത്തി; വന്‍ ഭക്തജനത്തിരക്ക്

ആറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി എത്തി; വന്‍ ഭക്തജനത്തിരക്ക്

ആറന്മുള: തിരുവോണപ്പുലരിയില്‍ തിരുവാറന്മുളയപ്പന് തിരുവോണസദ്യയൊരുക്കാനുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്നുള്ള തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവിലത്തിച്ചേര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് പുറപ്പെട്ട തോണിയെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വന്‍ ഭക്തജനത്തിരക്കോടെയാണ് ആറന്മുളയില്‍ സ്വീകരിച്ചത്.

മങ്ങാട്ട് തറവാട്ടിലെ ഇപ്പോഴത്തെ മൂപ്പനായ അനൂപ് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലാണ് തോണി ആറന്മുളയിലെത്തിച്ചത്. തിരുവാറന്മുള തിരുവോണസദ്യക്കുള്ള വിഭവങ്ങളും ഒരു വര്‍ഷത്തെ നിവേദ്യത്തിനുള്ള അരിയും മറ്റ് സാമഗ്രികളുമാണ് തോണിയിലുണ്ടായിരുന്നത്. കാട്ടൂര്‍, ചെറുകോല്‍, ഐരൂര്‍, ഇടപ്പാവൂര്‍, പേരൂര്‍, കീഴേക്കോഴൂര്‍, കടപ്ര, വയലത്തല എന്നീ പള്ളിയോടങ്ങള്‍ തോണിക്ക് അകമ്പടി സേവിച്ചു. ക്ഷേത്രക്കടവില്‍ എത്തിച്ചേര്‍ന്ന ഭട്ടതിരിയെ ആചാരപരമായി ദക്ഷിണ നല്‍കി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ചേര്‍ന്ന് വിഭവങ്ങള്‍ ക്ഷേത്രത്തിലേക്ക് ഏറ്റുവാങ്ങി.

തോണിയിലുണ്ടായിരുന്ന വിശേഷ ദീപത്തില്‍ നിന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ശ്രീകോവിലിലെ കെടാവിളക്കിലേക്ക് മേല്‍ശാന്തി നാരായണ ഭട്ടതിരി ദീപം പകര്‍ന്നതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയായി. ഈ ദീപമാണ് ഒരു വര്‍ഷക്കാലം ക്ഷേത്രത്തില്‍ കെടാവിളക്കായി സൂക്ഷിക്കുന്നത്. ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ ചടങ്ങുകളിലും ഉച്ചപൂജയിലും പങ്കെടുത്ത ശേഷം, ചെലവ് കഴിച്ചുള്ള പണക്കിഴി ഭണ്ഡാരത്തില്‍ സമര്‍പ്പിച്ച് ഭട്ടതിരി മടങ്ങും.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in