Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

Pathirathri Movie| ലോക...തുടരും അടുത്തത് ഹിറ്റടിക്കാന്‍ പാതിരാത്രിയുമായി ജേക്‌സ് ബിജോയ്; നവ്യ നായര്‍- സൗബിന്‍ ചിത്രം 'പാതിരാത്രി'യുടെ മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്.

Pathirathri Movie| ലോക...തുടരും അടുത്തത് ഹിറ്റടിക്കാന്‍ പാതിരാത്രിയുമായി ജേക്‌സ് ബിജോയ്; നവ്യ നായര്‍- സൗബിന്‍ ചിത്രം 'പാതിരാത്രി'യുടെ മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്.
നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തുടരും, ലോക എന്നീ ഹിറ്റുകള്‍ക്കു ശേഷം ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പന്‍ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിന്‍ ഷാഹിറും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമില്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായര്‍- സൗബിന്‍ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തുടരും, ലോക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഛായാഗ്രഹണം - ഷെഹ്നാദ് ജലാല്‍, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റര്‍ - ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ - ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സിബിന്‍ രാജ്, ആക്ഷന്‍ - പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് - നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ - ഇല്ലുമിനാര്‍ട്ടിസ്റ്റ്, പിആര്‍ഒ - ശബരി.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Save your stories

Sign in