Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്


32 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട പ്രിയദർശൻ ചിത്രം 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. വരുന്ന ഒക്ടോബർ ഒന്നിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. മുൻപ് തിയേറ്ററുകളിൽ തിരിച്ചെത്തിയ 14 മലയാള ചിത്രങ്ങളും 4-കെ നിലവാരത്തിലാണ് സ്കാൻ ചെയ്ത് റീമാസ്റ്റർ ചെയ്തിരുന്നതെങ്കിൽ, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി 8-കെ (8K) ദൃശ്യമികവോടെയാണ് തേന്മാവിൻ കൊമ്പത്ത് പ്രേക്ഷകരിലേക്ക് എത്തുന്നത്.

മോഹൻലാൽ മാണിക്യനായും ശോഭന കാർത്തുമ്പിയായും തിളങ്ങിയ ഈ ഹിറ്റ് ചിത്രം 'മാറ്റിനി നൗ' എന്ന കമ്പനിയാണ് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ പഴയ ഫിലിം പ്രിന്റ് കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നു. ഒടുവിൽ, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന ഒരു പ്രിന്റ് നിർമാതാവ് എൻ. ഗോപാലകൃഷ്ണന്റെ മകനും ചിത്രാഞ്ജലിയിലെ ജീവനക്കാരനുമായ അനിൽകുമാർ വഴിയാണ് വീണ്ടെടുത്തത്.

വർഷങ്ങളുടെ പഴക്കമുള്ള ഫിലിം പ്രിന്റിന്റെ കേടുപാടുകൾ പരിഹരിക്കാനും കെ.വി. ആനന്ദിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം നേടിത്തന്ന ഇതിലെ ദൃശ്യഭംഗിയും വെളിച്ചവിന്യാസവും ചോർന്നുപോകാതെ ഒപ്പിയെടുക്കാനുമാണ് 8-കെ സ്കാനിംഗ് തിരഞ്ഞെടുത്തത്. ഫിലിമിലെ ചെറുവിശദാംശങ്ങൾ പോലും കൃത്യതയോടെ നൽകുന്ന ഈ പ്രക്രിയയ്ക്ക് ചെന്നൈ പ്രസാദ് ലാബിലാണ് സ്കാനിംഗ് പൂർത്തിയാക്കിയത്. കൂടുതൽ സമയവും ചെലവും ആവശ്യമായി വന്ന ഈ ചിത്രത്തിന്റെ തുടർന്നുള്ള റീമാസ്റ്ററിംഗ് ജോലികൾ നിർവഹിച്ചത് മാറ്റിനി നൗവിന്റെ സ്റ്റുഡിയോയിലാണ്.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...

Save your stories

Sign in