Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റും, അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്"; രാജ്‌നാഥ് സിംഗിന് മറുപടി നല്‍കി കോണ്‍ഗ്രസ്

"തെരഞ്ഞെടുപ്പിലൂടെ ഭരണം മാറ്റും, അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്"; രാജ്‌നാഥ് സിംഗിന് മറുപടി നല്‍കി കോണ്‍ഗ്രസ്

ബംഗ്ലാദേശിൽ നടന്നതുപോലെ ഇന്ത്യയിലും അട്ടിമറിയിലൂടെ ഭരണമാറ്റം കൊണ്ടുവരാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പിലൂടെയും ജനാധിപത്യ മാർഗ്ഗത്തിലൂടെയും ഭരണം മാറ്റുക എന്നത് തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സർക്കാരിന്റെ അഴിമതികൾക്കെതിരെ 'വോട്ട് ചോർ ഗഡ്ഡി ചോഡ്' (വോട്ടുകള്ളാ, കസേര വിട്ടിറങ്ങൂ) എന്ന പേരിൽ തങ്ങൾ ശക്തമായ കാമ്പയിൻ നടത്തുന്നുണ്ടെന്നും രാജ്യം മുഴുവൻ ഇത് പരസ്യമായി ഏറ്റെടുത്തു കഴിഞ്ഞെന്നും പവൻ ഖേര പറഞ്ഞു. ജനവിധിയിലൂടെ ഈ സർക്കാരിനെ പരാജയപ്പെടുത്താനും നിലവിലുള്ള വ്യവസ്ഥിതി മാറ്റാനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഇതിൽ രാജ്‌നാഥ് സിംഗ് പരിഭ്രമിക്കേണ്ടതില്ലെന്നും, ജനങ്ങൾ വോട്ട് ചെയ്ത് ഭരണം മാറ്റുമെന്ന് തന്നെയാണ് തങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ചരിത്രത്തെ ഓർമ്മിപ്പിച്ച പവൻ ഖേര, 1977-ൽ ഇന്ത്യയിൽ ഭരണം മാറിയത് എങ്ങനെയാണെന്ന് ചോദിച്ചു. പ്രതിപക്ഷം തെരുവിലിറങ്ങി സമരം ചെയ്യുമ്പോഴെല്ലാം ഭരണമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സ്വാഭാവികമാണ്. എന്നാൽ ഇന്ത്യയെപ്പോലെയുള്ള ഒരു മഹത്തായ ജനാധിപത്യ രാജ്യത്ത് ഭരണമാറ്റം സംഭവിക്കുന്നത് അട്ടിമറികളിലൂടെയല്ല, മറിച്ച് ജനങ്ങൾ രേഖപ്പെടുത്തുന്ന വോട്ടുകളിലൂടെ മാത്രമാണെന്നും പവൻ ഖേര ഓർമ്മിപ്പിച്ചു.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹിയിൽ മർദ്ദനമേറ്റ പെൺകുട്ടികളോട് ഡൽഹി പോലീസിന്റെ അനാസ്ഥ; കേസെടുത്തില്ല; മനുഷ്യാവകാശ-വനിത...

Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Save your stories

Sign in