Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്

അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിൽ. ജയ്പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. പാകിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമായതിനാലാണ് യുദ്ധത്തിൽ ഇന്ത്യ അവർക്കൊപ്പം നിൽക്കുക എന്നായിരുന്നു മദൻ റാത്തോഡ് വിശദീകരിച്ചത്. അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാകുമ്പോൾ നമ്മൾ ഇന്ത്യക്കൊപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

പ്രസ്താവന വലിയ രീതിയിൽ വിവാദമായതോടെ, തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് മദൻ റാത്തോഡ് തന്നെ രംഗത്തെത്തി. എന്നാൽ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

മദൻ റാത്തോഡിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. നമ്മുടെ സൈനികരെയും ജനങ്ങളെയും നിരന്തരം വേട്ടയാടുന്ന തീവ്രവാദ രാജ്യമായ പാകിസ്ഥാനോട് ബിജെപിക്കുള്ള മമതയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് അവർ ആരോപിച്ചു. അമേരിക്കയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് പറയുന്ന ഈ രാജ്യദ്രോഹിക്കെതിരെ എന്തൊക്കെ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് കണ്ടറിയാമെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.

പൊതുജനങ്ങൾ ന്യായമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ പാകിസ്ഥാനികളായി മുദ്രകുത്തുന്ന ബിജെപി, സ്വന്തം പാർട്ടി നേതാവ് പാകിസ്ഥാനൊപ്പം നിൽക്കുമെന്ന് പറയുമ്പോൾ എവിടെയാണ് മൗനം പാലിക്കുന്നതെന്ന് എഎപിയും ചോദിച്ചു. യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവരെ തീവ്രവാദികളാക്കുന്ന മോദി സർക്കാരിന്റെ ദേശീയത ഇത്തരം സന്ദർഭങ്ങളിൽ എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നത്? പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ബിജെപി നേതാവ് രാജ്യദ്രോഹിയാണോ അല്ലയോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും എഎപി ആവശ്യപ്പെട്ടു.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in