Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസ് ബൂമറാംഗായി: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഷോണ്‍ ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം; അതൃപ്തി പ്രകടിപ്പിച്ച്‌ ബി.ജെ.പി മുതിർന്ന നേതാക്കൾ

മാസപ്പടി കേസ് ബൂമറാംഗായി: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഷോണ്‍ ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം; അതൃപ്തി പ്രകടിപ്പിച്ച്‌ ബി.ജെ.പി മുതിർന്ന നേതാക്കൾ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ് നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തി. പാർട്ടിയോട് ആലോചിക്കാതെ ഷോൺ പല വിഷയങ്ങളിലും പരസ്യ നിലപാട് സ്വീകരിക്കുന്നതാണ് പ്രധാന അമർഷത്തിന് കാരണം. ഷോണിന്റെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും പാർട്ടിയെയും മുതിർന്ന നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നു എന്നാണ് ബി.ജെ.പിയിലെ പൊതുവായ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം പുറത്തുവന്ന കരിമണൽ കർത്തയുടെ ഡയറിയിലെ വിവരങ്ങളാണ് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നത്. ഡയറിയുടെ ഒരു പേജ് ഷോൺ ജോർജ് പുറത്തുവിടുമ്പോൾ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ബി.ജെ.പി പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നു. ഷോൺ പുറത്തുവിട്ട പേജിൽ ബി.ജെ.പി നേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നില്ലെങ്കിലും, തൊട്ടുപിന്നാലെ വി. മുരളീധരന്റെ പേരും അടങ്ങിയ വിവരങ്ങൾ പുറത്തുവരികയായിരുന്നു. വാർത്താസമ്മേളനത്തിനിടെത്തന്നെ മുരളീധരൻ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.

എന്നാൽ, തൊട്ടടുത്ത ദിവസം ഷോണിന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് വി. മുരളീധരൻ പരസ്യമാക്കിയത്. രേഖകളുടെ സത്യവസ്ഥ പരിശോധിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും, ദേശീയ നിർവാഹകസമിതി അംഗത്തിനോ മുൻ കേന്ദ്രമന്ത്രിക്കോ ഇതിന്റെ ഉറവിടത്തെക്കുറിച്ച് എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചു. കൃത്യമായി ആദായനികുതി അടയ്ക്കുന്ന ആളാണ് താനെന്ന് വ്യക്തമാക്കി ആരോപണങ്ങളെ പ്രതിരോധിച്ച മുരളീധരൻ, ഷോണിന്റെ നീക്കങ്ങളിലുള്ള അതൃപ്തി തുറന്നടിച്ചു. ഷോൺ നടത്തിയ ആരോപണങ്ങൾ ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായെന്നാണ് പാർട്ടിയിലെ മുരളീധരപക്ഷത്തിന്റെയും കൃഷ്ണദാസ് പക്ഷത്തിന്റെയും വിലയിരുത്തൽ.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in