Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്‌കരിച്ച് ദേവസ്വം ബോര്‍ഡ്; സാധനങ്ങള്‍ ഇനി പമ്പയില്‍ എത്തിച്ചാല്‍ മതി, സന്നിധാനത്തേക്ക് ബോര്‍ഡ് നേരിട്ടെത്തിക്കും

ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്‌കരിച്ച് ദേവസ്വം ബോര്‍ഡ്; സാധനങ്ങള്‍ ഇനി പമ്പയില്‍ എത്തിച്ചാല്‍ മതി, സന്നിധാനത്തേക്ക് ബോര്‍ഡ് നേരിട്ടെത്തിക്കും

ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്‌കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണം എന്നാണ് പുതിയ വ്യവസ്ഥ. സാധനങ്ങള്‍ പമ്പയിലെ ദേവസ്വം ബോര്‍ഡിന്റെ സ്റ്റോറില്‍ സൂക്ഷിക്കും. ഇനി മുതല്‍ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡ് നേരിട്ട് സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തിക്കും. നിലവാരമുള്ള സാധനങ്ങള്‍ മാത്രം സന്നിധാനത്തേക്ക് കൊണ്ടുപോകും. പൂജാസാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി മാത്രം ബോര്‍ഡ് രണ്ട് ട്രാക്ടറുകള്‍ വാങ്ങും. 

ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിയ സാഹചര്യത്തിലാണ് ടെണ്ടര്‍ പരിഷ്‌കരണം. മില്‍മയില്‍ നിന്നും എത്തിച്ച നെയ് ഗുണനിലാര പരിശോധനയ്ക്ക് ശേഷം സന്നിധാനത്തേക്ക് മാറ്റുമ്പോള്‍ മാറ്റുകയും ഗുണനിലവാരം കുറഞ്ഞ നെയ്യ് കരാറുകാരന്‍ വയ്ക്കുകയും ചെയതുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടറില്‍ മാറ്റം വരുത്തിയത്. ഇന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ടെണ്ടര്‍ പരിഷ്‌കരണത്തിന് അനുമതിയായി. 

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in