Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

കൊൽക്കത്തയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം

കൊൽക്കത്തയ്‌ക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ജയം
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് കോൽക്കത്തയ്‌ക്കെതിരെ ജയം. പത്ത് റൺസിന് കോൽക്കത്തയെ വീഴ്ത്തിയാണ് ഈ ഐപിഎല്ലിലെ രണ്ടാം വിജയം കോഹ്ലിയും കൂട്ടരും സ്വന്തമാക്കിയത്. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കോൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തിൽ രണ്ട് ഫോറും ഒന്പത് സിക്‌സും സഹിതം 65 റൺസെടുത്ത റസൽ ബംഗളൂരുവിന് ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ അവസാന രണ്ട് ഓവറിൽ 42 റൺസെന്ന വലിയ ലക്ഷ്യം മറികടക്കാൻ റസലിനായില്ല. 46 പന്തിൽ ഒന്പത് ഫോറും അഞ്ചു സിക്‌സും ഉൾപ്പെടെ 85 റൺസുമായി നിധീഷ് റാണ റസലിനു മികച്ച പിന്തുണ നൽകി. ശുഭ്മാൻ ഗില്ലും റോബിൻ ഉത്തപ്പയും ഒന്പത് റൺസ് വീതം നേടി. അഞ്ചാം വിക്കറ്റിൽ റാണയും റസലും ചേർന്ന് 118 റൺസിൻറെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബംഗളൂരുവിനായി സ്റ്റെയ്ൻ രണ്ടും സായ്‌നിയും സ്റ്റോയിൻസും ഒരു വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗളൂരു വിരാട് കോഹ്ലിയുടെയും മൊയീൻ അലിയുടെയും കൈക്കരുത്തിലാണ് 213 റൺസ് നേടിയത്. 58 പന്തിൽ 100 റൺസ് കോഹ്ലി നേടി. 28 പന്തിൽ അലി നേടിയത് 66 റൺസാണ്. പാർഥിവ് പട്ടേൽ 18 റൺസും ആകാശ്ദീപ് 13 റൺസും നേടി. എട്ട് പന്തിൽ സ്റ്റോയിൻ 17 റൺസെടുത്തു പുറത്താകാതെ നിന്നു. കോൽക്കത്തയ്ക്കായി കുൽദീപ് യാദവ്, റസൽ, സുനിൽ നരെയ്ൻ, ഗേണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in