Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ്

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഇതിഹാസ താരവുമായ യുവരാജ് സിങ് ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിലേക്ക്. ടീമിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് യുവിയെയും കോച്ചിങ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സഹ പരിശീലകന്‍, ബാറ്റിങ് കോച്ച് എന്നീ ഇരട്ട റോളുകളിലാണ് യുവരാജിന്റെ നിയമനം. മുന്‍ താരത്തിന്റെ വരവ് ഡല്‍ഹി മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

തന്റെ ക്രിക്കറ്റ് കരിയറില്‍ ഇതാദ്യമായാണ് യുവരാജ് സിങ് ഒരു ടീമിന്റെ ഔദ്യോഗിക പരിശീലക സംഘത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യന്‍ നായകനായിരുന്ന കാലത്ത് കരിയറിലെ തുടക്കക്കാരനായ യുവരാജിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു സൗരവ് ഗാംഗുലി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഡല്‍ഹി ക്യാമ്പിലൂടെ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു സാംസണ്‍ അടക്കമുള്ള പ്രമുഖ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മെന്ററായി പ്രവര്‍ത്തിച്ച് അവരുടെ ബാറ്റിങ് മിനുക്കിയെടുത്ത പരിചയസമ്പത്ത് യുവിക്കുണ്ട്. ഡല്‍ഹി ഫ്രാഞ്ചൈസിയിലേക്ക് ഇത് യുവരാജിന്റെ രണ്ടാം വരവാണ്. 2015 ഐ.പി.എല്‍ സീസണില്‍ ഡല്‍ഹി കളിക്കാരനായി യുവിയെ ടീമിലെടുത്തിരുന്നു. അന്ന് റെക്കോര്‍ഡ് തുകയായ 16 കോടി രൂപയ്ക്കാണ് ഡല്‍ഹി താരത്തെ സ്വന്തമാക്കിയത്. അന്ന് സീസണിലെ 14 മത്സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.

ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്കായി 132 മത്സരങ്ങള്‍ കളിച്ച യുവി 2,750 റണ്‍സും 36 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള അദ്ദേഹം, 2007-ലെ ടി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌ഫോടനാത്മക ബാറ്റിങ്ങിന് പേരെടുത്ത യുവി 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തി വിസ്മയം സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ നേടിയ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് 2023-ല്‍ നേപ്പാളിന്റെ ദീപേന്ദ്ര സിങ് ഐറി തകര്‍ക്കുന്നതുവരെ യുവിയുടെ പേരില്‍ ഭദ്രമായിരുന്നു.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

ഡർബനിൽ ഓസീസ് ആധിപത്യം! ദക്ഷിണാഫ്രിക്കയെ 214 റൺസിന് തകർത്തു; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാ...

Save your stories

Sign in