Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി വി ന്യൂസ് ഇന്‍ ചാര്‍ജുമായ സി ആര്‍ മാത്യുവിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി വി ന്യൂസ് ഇന്‍ ചാര്‍ജുമായ സി ആര്‍ മാത്യുവിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു
ജയ്ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായിരുന്ന സി.ആര്‍ മാത്യുവിന്റെ ആകസ്മിക വിയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മാധ്യമരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മാത്യുവിന്റെ വേര്‍പാട് മാധ്യമലോകത്തിന് വലിയ നഷ്ടമാണെന്ന് ചെന്നിത്തല പറഞ്ഞു. വീക്ഷണം ദിനപത്രത്തിന്റെ ലേഖകനായി തലസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് അദ്ദേഹം ദൃക്‌സാക്ഷിയായി. തുടര്‍ന്ന്, ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം എ.സി.വി, സൂര്യ ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. മാത്യുവിന്റെ വിയോഗം ജയ്ഹിന്ദ് ടിവിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Save your stories

Sign in